ആലുവ: അഖിലേന്ത്യ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ ഇന്ന് നടക്കും. വൈകിട്ട് 5.30ന് ആലുവ മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന കലാശക്കളിയിൽ എം.ഐ.സി എച്ച്.എസ്.എസ് മലപ്പുറവും എൻ.എൻ.എം എച്ച്.എസ്.എസ് ചേലാമ്പ്രയും തമ്മിൽ ഏറ്റുമുട്ടും. സമാപന സമ്മേളനത്തിൽ അൻവർ സാദത്ത് എം.എൽ.എ, ജില്ലാ ക്രൈംബ്രാഞ്ച് എസ്.പി ടി. ബിജി ജോർജ്, തമ്പാൻ തോമസ്, സി. ദാമോദരൻ, എം.ഒ. ജോൺ, എം.എം. ജേക്കബ്, ചിന്നൻ ടി. പൈനാടത്ത് എന്നിവർ സംസാരിക്കും.