ചോറ്റാനിക്കര : എരുവേലി (വെസ്റ്റ്) റസിഡന്റ്സ് അസോസിയേഷൻ വാർഷിക യോഗം പ്രസിഡന്റ് ടി .സി. ബേബിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. എം. ബി.പ്രതാപൻ സ്വാഗതം പറഞ്ഞു. എഡ്രാക്ക് ചോറ്റാനിക്കര മേഖലാ കമ്മിറ്റി സെകട്ടറി ഒ.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു . സെക്രട്ടറി ടി.പി. ഗിരീശൻ റിപ്പോർട്ടും ഖജാൻജി പി.കെ.അനിൽകുമാർ കണക്കും അവതരിപ്പിച്ചു. എം.എസ്. അനീഷ്, ലാലു എം.എസ്. എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.സി. ബേബി (പ്രസിഡന്റ്), അനീഷ് എം.എസ് (വൈ.പ്രസിഡന്റ്), ടി.പി ഗിരീശൻ (സെക്രട്ടറി) പി.ആർ രാജപ്പൻ (ജോ. സെക്രട്ടറി ) പി.കെ അനിൽകുമാർ (ട്രഷറർ) എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.