കൊച്ചി: കഷായക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫയൽചെയ്ത അന്തിമ അന്വേഷണറിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ഗ്രീഷ്മയും ബന്ധുക്കളും നൽകിയ ഹർജി ഹൈക്കോടതി ഫെബ്രുവരി ഒന്നിന് പരിഗണിക്കാൻ മാറ്റി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് അന്തിമറിപ്പോർട്ട് ഫയൽചെയ്യാൻ നിയമപരമായ അധികാരമില്ലെന്നാണ് വാദം. അന്തിമറിപ്പോർട്ടും നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതിയുടെ ഉത്തരവും തുടർനടപടികളും റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് ബെച്ചുകുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.