ആലുവ: സൗദി അറേബ്യ മദീന യൂണിവേഴ്‌സിറ്റിയിൽ സ്‌കോളർഷിപ്പ് സഹിതം ഉപരിപഠനത്തിന് പ്രവേശനം ലഭിച്ച മുഹമ്മദ് ജബിന് ആലുവ പൗരാവലി യാത്രഅയപ്പ് നൽകി. ആലുവ പരിയാരത്ത് വീട്ടിൽ സാബു പരിയാരത്തിന്റെ മകനാണ് മുഹമ്മദ് ജബിൻ. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് പി.കെ. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ആലുവ ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, ഡോ. ടോണി ഫെർണാണ്ടസ്, ഡോ. എം. അബ്ബാസ്, ലത്തീഫ് പുഴിത്തറ തുടങ്ങിയവർ സംസാരിച്ചു.