കാലടി: ബാബറിക്ക് നീതിയാണ് ആവശ്യം എന്ന മുദ്രാവാക്യമുയർത്തി കാലടി സംസ്കൃത സർവകലാശാലയിലെ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചു. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന സംഘ പരിവാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഭരണഘടന വായിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാന കമ്മറ്റി അംഗം കെ.വി. അഭിജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.