പെരുമ്പാവൂർ: പെരുമ്പാവൂർ, അങ്കമാലി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കാലടി സമാന്തര പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കളക്ടർ എൻ. എസ്.കെ. ഉമേഷിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ഭൂമി ഏറ്റെടുക്കൽ നടപടികളിലെ കാലതാമസം ഒഴിവാക്കാൻ കാലടി പാലത്തിന് സ്ഥലം വിട്ടുനൽകുന്നവർക്ക് പരമാവധി നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആവശ്യപ്പെട്ടു. റോജി എം. ജോൺ എം.എൽ.എ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. ലാൻഡ് അക്വിസിഷൻ തഹസിൽദാർ സോണി ബേബി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എസ്.ജെ. സജിന, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എൻജിനിയർ എ.എ. അലിയാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.