photo
മുനമ്പം പോണത്ത് ഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന് ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരി കൊടികയറ്റുന്നു

വൈപ്പിൻ: മുനമ്പം പോണത്ത് ഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന് ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരി കൊടിയേറ്റി. 24ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 8 മുതൽ നാരായണീയ പാരായണം. വൈകിട്ട് കലാപരിപാടികൾ, മഹോത്സവവും സമ്പൂർണ നെയ്‌വിളക്കും. വൈകീട്ട് 3ന് പകൽപ്പൂരം. ചടങ്ങുകൾക്ക് സെക്രട്ടറി പി.വി. അനിൽകുമാർ, പ്രസിഡന്റ് പി.കെ. ശിവദാസൻ, മേൽശാന്തി സഹോദരൻ തുറവൂർ എന്നിവർ നേതൃത്വം നൽകി.