kothamangalam
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ബിജുവാസു ആശുപത്രിയിൽ

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനിക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ കുഞ്ചിപ്പാറ ആദിവാസി കോളനിയിലെ ബിജു വാസു (45)വിന് പരി​ക്കേറ്റു.

ഇന്നലെ രാവിലെ ആനയൊടിഞ്ഞ പാറയിൽ നിന്നും പരിക്കേറ്റനിലയിൽ കണ്ടെത്തിയ ബി​ജുവി​നെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർന്ന് വിദഗ് ദ്ധ ചികിത്സ യ്ക്കാ കളമശേരി മെഡിക്കൽ കോളേജാശുപത്രി​യി​ലേക്ക് മാറ്റി.

ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ മൂന്ന് ദിവസം മുൻപ് കുഞ്ചിപ്പാറയിൽ നിന്നും വാരിയം കോളനിയിലേക്ക് പോയതായി​രുന്നു. ഇന്നലെ രാവിലെ 10 മണിയോടെയാണ് ബിജു വാസു പരിക്കേറ്റനിലയിൽ കിടക്കുന്നത് പ്രദേശവാസികൾ കണ്ടത്. മുഖത്തും ശരീരത്തും പരിക്കുണ്ട്. വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ്

ബോധം നഷ്ടപ്പെട്ട് പുലരും വരെ വനത്തിൽ കിടന്നതാകാമെന്ന് മകൻ ലക്ഷ്മണൻ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി മേൽനടപടികൾ സ്വീകരിച്ചു.