കൊച്ചി: കാൽ നൂറ്റാണ്ടിന്റെ പ്രവർത്തന മികവുകൊണ്ട് പഠന പാഠ്യേതര രംഗത്ത് ശ്രദ്ധേയമായ സ്ഥാനം കൈവരിച്ച അയ്യപ്പൻകാവ് ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സമാപനച്ചടങ്ങ്
അഡ്വ. ജനറൽ അഡ്വ. കെ.ഗോപാലകൃഷ്ണകുറുപ്പ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ അഡ്വ. സി.ആർ. പ്രമോദ് അദ്ധ്യക്ഷനായിരുന്നു. 25 വർഷം സർവ്വീസ് പൂർത്തീകരിച്ച ജിൻസി ടി.ജെ ,ആശ സുകുമാരൻ, മേയ്ജി പി.ഡി, ഡോ. സി.എം.രേഖ, എസ്. ഹേമലത, ജി. ജയശ്രീ, പി.ജെ. ജിത എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ ടി.ജെ. ജിൻസി, ജൂബിലി കമ്മറ്റി കൺവീനർ ടി.എൻ.വിനോദ്, സമാജം പ്രസിഡന്റ് സി.എം. ശോഭനൻ, സെക്രട്ടറി പി.ഐ. രാജീവ്, പി.ടി.എ പ്രസിഡന്റ് അഡ്വ. ആർ.ഗിരീഷ്, ഹെഡ്മിസ്ട്രസ് ജെ. ബിന്ദു, ജി. ജയശ്രീ, സ്റ്റാഫ് സെക്രട്ടറി പി. ബീന തുടങ്ങിയവർ സംസാരിച്ചു.