വൈപ്പിൻ: സംസ്ഥാനത്ത് ജാതി സെൻസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി. എം.എസ് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് നായരമ്പലം ശാഖ വാർഷിക സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വൈപ്പിൻ യൂണിയൻ പ്രസിഡന്റ് പി.കെ. സുഗുണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം പ്രശോഭ് ഞാവേലി, യൂണിയൻ സെക്രട്ടറി ടി.പി. സുരേഷ്, അസി.സെക്രട്ടറി എൻ.ജി.രതീഷ്, കെ.കെ. പുഷ്പാംഗദൻ, ഉഷ രാജൻ, ബിന്ദു സുഭാഷ്, വി.കെ. രജനി , വി.വി. വിജേഷ്, ശാഖാ സെക്രട്ടറി സി.ബി. സുഭാഷ് , ലതിക ബാബു, വി.കെ. കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എൻ.സി. വിജയൻ (പ്രസിഡന്റ്), എൻ.ജി.രതീഷ് (സെക്രട്ടറി), ലതിക ബാബു ( ഖജാൻജി ), പി.കെ. വിനോദ് (വൈസ്.പ്രസിഡന്റ് ), ശാലു ശ്രീജിത് (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.