കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പ്രൈം വോളിബാൾ ടീമായ ബ്ലൂ സ്‌പൈക്കേഴ്‌സ് കൊച്ചിയുടെ പുതിയ പരിശീലകനായി സെർബിയൻ കോച്ചായ ദേജൻ വുലിസിവിച്ച് ചുമതയേറ്റു. സ്ലൊവേനിയ, ഇറാൻ, ശ്രീലങ്ക, ചൈനീസ് തായ്‌പേയ്, സെർബിയൻ നാഷണൽ ടീമുകളുടെ അണ്ടർ 23 ടീം കോച്ചായി പ്രവർത്തിച്ചിരുന്നു. 2019ലെ ഏഷ്യൻ മെൻസ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 23 വിഭാഗം ജേതാക്കളായ മ്യാൻമർ ടീമിന്റെ പരിശീലകനായിരുന്നു. കൂടാതെ നിരവധി ക്ലബുകൾക്കും പരിശീലനം നൽകിയിട്ടുണ്ട്. ഫെബ്രുവരി 15നാണ് സീസൺ ആരംഭിക്കുന്നത്. ചെന്നൈയിലാണ് ഇത്തവണ മത്സരങ്ങൾ.