കൊച്ചി: പെരുമ്പാവൂർ കോടനാട് അഭയാരണ്യത്തിലെ പുനർനിർമ്മിച്ച കുട്ടികളുടെ പാർക്ക് ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. എം.പി. ഫണ്ടിൽ നിന്നുള്ള 25 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു പുനർനിർമ്മാണം. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ്, വനംസംരക്ഷണ സമിതി പ്രസിഡന്റ് എം.എസ്.സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.