തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ഫെബ്രു. 22 മുതൽ 26 വരെ നടക്കുന്ന ഉത്രം തിരുനാൾ ഉത്സവത്തോടനുബന്ധിച്ചുള്ള ഉത്രം നോട്ടീസിന്റെ പ്രകാശന കർമ്മവും വിതരണവും ക്ഷേത്ര നടപ്പുരയിൽ നടന്നു. കൊച്ചി ദേവസ്വം ബോർഡ് മെമ്പർ എം.ബി.മുരളീധരൻ ആദ്യ കോപ്പി നഗരസഭ ചെയർപേഴ്സൺ രമസന്തോഷിന് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.
തൃപ്പൂണിത്തുറ സ്വദേശി അരുണിൽ നിന്നും ആദ്യ സംഭാവന ദേവസ്വം ബോർഡ് മെമ്പർ ഏറ്റുവാങ്ങി. തുടർന്ന് രാജകുടുംബത്തിൻ്റെ വക സംഭാവന സുഗത തമ്പുരാനും രാമഭദ്രൻ തമ്പുരാനും സമർപ്പിച്ചു. ചുറ്റുവിളക്കിലെ എണ്ണയ്ക്കുള്ള തുക ബങ്കളുരുവിൽ നിന്നുള്ള ചിത്ര മോഹൻ കൈമാറി. തുടർന്ന് ഭക്തജനങ്ങളുടെ സംഭാവനകൾ സ്വീകരിച്ചു.
ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പ്രകാശ് അയ്യർ അദ്ധ്യക്ഷനായി.
ഉപദേശക സമിതി പ്രസിഡന്റ് മധുസൂദനൻ സ്വാഗതവും ദേവസ്വം ഓഫീസർ സുധീർ മേലേപ്പാട്ട് നന്ദിയും പറഞ്ഞു. കൗൺസിലർ രാധിക വർമ, മുൻ നഗരസഭ ചെയർമാൻ സി.എൻ. സുന്ദരൻ, ദേവസ്വം ബോർഡ് ജീവനക്കാർ, ഉപദേശക സമിതി അംഗങ്ങൾ, ഉപസമിതി അംഗങ്ങൾ, വളണ്ടിയേഴ്സ്, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു