
കോട്ടയം: നബാർഡിന്റെ സഹകരണത്തോടെ കേരള ബാങ്ക് സംസ്ഥാനതലത്തിൽ 100 കർഷക ഉത്പാദക സംഘങ്ങൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ജി. ഗോപകുമാരൻ നായർ നിർവഹിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ പി. എസ്. രാജൻ മുഖ്യപ്രഭാഷണം നടത്തി.
മുൻ നിയമസഭാ സ്പീക്കർ എം. വിജയകുമാർ, കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ രാജേന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.