കൊച്ചി: എസ്.എൻ.ഡി.പി. യോഗം പൂത്തോട്ട ശാഖയ്ക്ക് കീഴിലുള്ള സ്വാമി ശാശ്വതികാനന്ദ, എസ്.എ.എം. കോളേജ് എൻ.എസ്.എസ്. യൂണിറ്റുകളിലെ വിദ്യാർത്ഥികളും ചേർന്ന് ഉദയംപേരൂർ പഞ്ചായത്തിലെ നിർദ്ധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകും. അഞ്ച് സെന്റിൽ താഴെ സ്ഥലവും മുഴുവൻ രേഖകളും ഉണ്ടാകണം. വിധവ, രോഗികൾ, സ്കൂൾ വിദ്യാർത്ഥികളായ കുട്ടികളുള്ളവർ, വൈകല്യങ്ങൾ ഉള്ളവർ തുടങ്ങിയവർക്ക് മുൻഗണനയുണ്ട്. ജനുവരി 25നകം സ്വാമി ശാശ്വതികാനന്ദ കോളേജ് ഓഫീസുമായി ബന്ധപ്പെടണം.