കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വൈറ്റിലെ പൊന്നുരുന്നി പടുവാത്രവീട്ടിൽ പി.എം. സുനിലിനെ (44) പൊലീസ് അറസ്റ്റുചെയ്തു. കടവന്ത്ര ഇന്ദിരാനഗർ ഭാഗത്തുള്ള ഇടവഴിയിൽവച്ച് സ്‌കൂട്ടറിൽവന്ന പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിക്കുനേരെ നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. സി.ഐ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.