കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻധനമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ. തോമസ് ഐസക് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിൽ (ഇ.ഡി) ഇന്നലെയും ഹാജരായില്ല. ആരോഗ്യപ്രശ്നങ്ങളാൽ എത്താൻ കഴിയില്ലെന്ന് അഭിഭാഷകൻ വഴി അദ്ദേഹം ഇ.ഡിയെ അറിയിച്ചു. മൂന്നാം തവണയാണ് തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ് നൽകുന്നത്. മസാലബോണ്ട് പുറത്തിറക്കിയതിൽ വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചെന്ന ആരോപണമാണ് ഇ.ഡി അന്വേഷിക്കുന്നത്.