കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ പകൽപ്പൂരമായ തിങ്കളാഴ്ചയും ആറാട്ട് ദിവസമായ ബുധനാഴ്ചയും വെടിക്കെട്ടിന് ഹൈക്കോടതി അനുമതിനൽകി. അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ നടപടി ചോദ്യംചെയ്ത് ഉത്സവാഘോഷ കമ്മിറ്റി നൽകിയ ഹർജിയിൽ ജസ്റ്റിസ് വിജു എബ്രഹാമിന്റെതാണ് ഉത്തരവ്. ഓലപ്പടക്കം,ചൈനീസ് പടക്കം, മത്താപ്പ് തുടങ്ങിയവയാണ് ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നത്. വെടിക്കെട്ട് നടക്കുന്ന സ്ഥലം വേലികെട്ടി തിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.