
ചോറ്റാനിക്കര: കുഴിയറ പെണ്ണേലിമ്യാലിൽ മർക്കോസ് (78) നിര്യാതനായി.
ഭാര്യ : പരേതയായ റാഹേൽ. മക്കൾ: സിമി, ജിമ്മി. മരുമക്കൾ: റെജി, റെജി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11.30 ന് കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, മാമല സഹകരണബാങ്ക് പ്രസിഡന്റ്, കോലഞ്ചേരി റൂറൽ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റായും ടാറ്റാ ആശുപത്രി ഡയറക്ടർ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ച് വരികയായിരുന്നു.