കൊച്ചി: കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സെനറ്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. സെനറ്റ് അംഗവും എം.എൽ.എയുമായ റോജി എം. ജോണാണ് നോട്ടീസ് നൽകിയത്. മൂന്ന് വിദ്യാർത്ഥികളടക്കം 4 പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പാകപ്പിഴകളുണ്ട്. കുറ്റക്കാരെ കണ്ടെത്താനും വീഴ്ചവരുത്തിയവരെ നിയമനടപടിക്ക് മുന്നിൽ കൊണ്ടുവരാനും സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. നവംബർ 23നാണ് കുസാറ്റിൽ തിക്കിലും തിരിക്കിലും പെട്ട് അപകടമുണ്ടായത്.