
തൃപ്പൂണിത്തുറ: അയോധ്യയിലെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ശ്രീനിവാസകോവിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജയും ഭജനയും നടത്തി. ക്ഷേത്രം പൂജാരി നീലകണ്ഠൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി. വിശ്വഹിന്ദു പരിഷത്ത് സ്ഥാനീയ സമിതി പ്രസിഡന്റ് സി.പി. രവീന്ദ്രൻ നേതൃത്വം നൽകി. അയോദ്ധ്യയിലെ കർസേവയിൽ പങ്കെടുത്ത കർസേവകരായ പി.ആർ. സുരേന്ദ്രൻ, ഹരിഹരൻ എന്നിവരെ വാർഡ് കൗൺസിലർ അഡ്വ. പി.എൽ. ബാബു ആദരിച്ചു. പരിപാടിയിൽ സി.എസ്. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സേവാഭാരതി ജില്ലാ സമിതി അംഗം പനക്കൽ രാജൻ, ആർ.എസ്.എസ് ശ്രീനിവാസകോവിൽ ശാഖാ കാര്യവാഹ് പി.ജി. സാബു എന്നിവർ പങ്കെടുത്തു.