തൃപ്പൂണിത്തുറ: തെക്കൻ പറവൂർ ശീയോഗേശ്വര മഹാദേവ ക്ഷേത്രത്തിൽ ദേവിക്ക് പൊങ്കാല സമർപ്പണം 28 ന് നടക്കും. രാവിലെ 8. 30 മുതൽ ക്ഷേത്രം തന്ത്രി മനയത്താറ്റ്മന ചന്ദ്രശേഖരൻ നബുതിരിപ്പാട്, ക്ഷേത്രം ഉപദേഷ്ടാവ് ആമേടമംഗലത്ത്മന എം.എസ്. ശീധരൻ നബൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി തുറവൂർ പുതുശ്ശേരി മഠം ശ്രീകൃഷ്ണൻ തിരുമേനി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ പൊങ്കാല അടുപ്പിൽ അഗ്‌നി പകരും. ഭക്തജനങ്ങൾ സാധന സാമഗ്രഹികളുമായി ക്ഷേത്രത്തിൽ എത്തി ചേരണമെന്ന് ദേവസ്വം സെക്രട്ടറി അറിയിച്ചു.