തൃപ്പുണിത്തുറ: എരൂർ സുവർണനഗറിൽ ഇ. കണ്ണപ്പൻ സ്‌മാരക സാംസ്‌കാരിക കേന്ദ്രവും ലൈബ്രറിയും പ്രവർത്തനം ആരംഭിക്കണമെന്ന് സുവർണനഗർ റെസിഡന്റ്സ് അസോസിയേഷൻ 24-ാം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി. ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജി. ചന്ദ്രമോഹൻ റിപ്പോർട്ടും ട്രഷറർ കെ. എസ്. രവീന്ദ്രൻ കണക്കും അവതരിപ്പിച്ചു. സുവർണശ്രീ വനിതാ കൂട്ടായ്മയുടെ റിപ്പോർട്ട് ധനലക്ഷ്‌മി ചന്ദ്രൻ അവതരിപ്പിച്ചു. അസോസിയേഷന്റെ രജത ജൂബിലി ആഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
ഭാരവാഹികളായി എസ്. ഗോപാലകൃഷ്ണൻ (പ്രസിഡന്റ്), പി. ഗോപിനാഥൻ (സെക്രട്ടറി), എം. അജിത്‌കുമാർ (ട്രഷറർ), സാവിത്രി ചന്ദ്രമോഹൻ, എസ്. സഞ്ജയൻ (വൈസ് പ്രസിഡന്റുമാർ), സ്മിത സുനിൽ, കെ.എസ്. രവീന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.