kiit
KIIT

ഒഡീഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജിയിൽ ബി.ടെക്, ബി.ഡിസൈൻ, എം.ടെക്, എം.എസ്‌സി, എം.ആർക്ക് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ബി.ടെക് പ്രവേശനത്തിനുള്ള KIITEE 2024 പരീക്ഷയ്ക്ക് ഇപ്പോൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. പരീക്ഷാ ഫീസില്ല. മികച്ച ക്യാമ്പസ് പ്ലേസ്‌മെന്റ് അവകാശപ്പെടുന്ന ഡീംഡ് സർവകലാശാലയാണിത്. ഓട്ടോമൊബൈലിൽ മികച്ച ഡിസൈനിംഗ് കോഴ്‌സായ ബി.ഡിസൈൻ ഇവിടെയുണ്ട്. www.kiitee.ac.in, www.kiit.ac.in.

ടെലിവിഷൻ ബിരുദാനന്തര കോഴ്‌സുകൾ

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുവർഷ ബിരുദാനന്തര ടെലിവിഷൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡയറക്ഷൻ, ഇലക്ട്രോണിക് സിനിമാറ്റോഗ്രഫി, വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിംഗ് ആൻഡ് ടെലിവിഷൻ എൻജിനിയറിംഗ് എന്നിവയാണ് കോഴ്‌സുകൾ.

കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ്

കർണാടക കോമൺ എൻട്രൻസ് ടെസ്റ്റിന് (KCET 2024) അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. ഏപ്രിൽ 18, 19 തീയതികളിലാണ് പരീക്ഷ. എൻജിനിയറിംഗ്, അഗ്രികൾച്ചർ, വെറ്ററിനറി സയൻസ്, ഫാർമസി ബിരുദ കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കാൻ KCETയിൽ രജിസ്റ്റർ ചെയ്യണം. മെഡിക്കൽ, ഡെന്റൽ, ആയുഷ്, വെറ്ററിനറി സയൻസ് കോഴ്‌സുകൾക്ക് പ്രവേശനം നീറ്റ് വഴിയാണെങ്കിലും കർണാടകയിൽ അഡ്മിഷൻ ലഭിക്കാൻ KCETയിൽ രജിസ്റ്റർ ചെയ്യണം. www.cetonline.karnataka.gov.in, www.kea.kar.nic.in.

ഗുജറാത്തിൽ എം.ബി.എ & എൽ.എൽ.എം

ഗുജറാത്ത് മാരിടൈം യൂണിവേഴ്‌സിറ്റിയിൽ ഒരുവർഷത്തെ എൽ.എൽ.എം പ്രോഗ്രാമിന് അപേക്ഷിക്കാം. മാരിടൈം ലാ ആൻഡ് ഇന്റർനാഷണൽ ട്രേഡ് ലായിൽ ഒരുവർഷ ബിരുദാനന്തര പ്രോഗ്രാമും, ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സിൽ രണ്ടു വർഷത്തെ എം.ബി.എ പ്രോഗ്രാമുമുണ്ട്. 50 ശതമാനം മാർക്കോടെ എൽ.എൽ.ബി പൂർത്തിയാക്കിയവർക്ക് എൽ.എൽ.എം പ്രോഗ്രാമിനും, ബിരുദധാരികൾക്ക് എം.ബി.എ പ്രോഗ്രാമിനും അപേക്ഷിക്കാം. ഓൺലൈൻ പ്രവേശന പരീക്ഷയുടെയും, ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ജൂൺ അഞ്ചുവരെ അപേക്ഷിക്കാം. ജൂൺ 9ന് പ്രവേശന പരീക്ഷയും ജൂൺ 12, 13 തീയതികളിൽ ഇന്റർവ്യൂവും നടക്കും. www.gmu.edu.in.