
കൊച്ചി: വിനോദത്തിനു പുറമെ ബിസിനസ്, പ്രദർശനം, സമ്മേളനങ്ങൾ എന്നിവയ്ക്ക് ഇന്ത്യക്കാർക്കുൾപ്പെടെ പ്രിയകേന്ദ്രമായി മലേഷ്യയിലെ പെനാംഗ് മാറുന്നു. 2023ൽ 70,000 ലേറെ ഇന്ത്യക്കാരാണ് പെനാംഗ് സന്ദർശിച്ചത്.
മലയാളികളെ ആകർഷിക്കാൻ പെനാംഗ് കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ ബ്യൂറോ കൊച്ചിയിൽ റോഡ്ഷോ സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്പന്നതയുടെയും സമകാലിക ആകർഷണീയതയുടെയും അതുല്യമായ പ്രദേശമാണ് പെനാംഗെന്ന് പെനാംഗ് ടൂറിസം മന്ത്രി വോങ് ഹോൺ വായ് പറഞ്ഞു. 2023ൽ 600 സമ്മേളനങ്ങളിൽ 1,60,000 പ്രതിനിധികൾ പങ്കെടുത്തു. 2024 ഡിസംബർ 31 വരെ വിസയില്ലാതെ ഇന്ത്യക്കാർക്ക് 30 ദിവസം വരെ താമസിക്കാനും സംവിധാനം ആരംഭിച്ചു.