പെരുമ്പാവൂർ:അക്ഷരജ്യോതി എഴുത്തുപുര പദ്ധതിയുടെ ആഭിമുഖ്യത്തിൽ പ്രഗതി അക്കാഡമിയിൽ ദേശീയ കൈയെഴുത്ത് ദിനത്തിൽ കൈയെഴുത്ത് മത്സരം സംഘടിപ്പിച്ചു.
മത്സരത്തിൽ യു.പി വിഭാഗത്തിൽ ചിന്മയ മനോജ് കുമാർ, ശിവാനി പ്രസൂൺ, മുഹമ്മദ് കൈഫ് എന്നിവർ വിജയികളായി.
വടിവൊത്ത അക്ഷരം വിദ്യാർത്ഥികളുടെ വ്യക്തിത്വത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണെന്ന സങ്കല്പത്തിൽ ചെറിയ ക്ലാസുകളിൽ മുതൽ പ്രഗതിയിൽ കൈയെഴുത്തിന് പരിശീലനം നൽകുന്നുണ്ടെന്ന് പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്ടർ ഡോ. ഇന്ദിര രാജൻ പറഞ്ഞു. മൂന്നാം ക്ലാസ് മുതൽ നൽകുന്ന പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ മഷിപ്പേനയാണ് എഴുതാൻ ഉപയോഗിക്കുന്നത്. മഷി തീരുമ്പോൾ വീണ്ടും നിറച്ച് അതേ പേന തന്നെ ഉപയോഗിക്കുവാനുള്ള പരിശീലനവും സൗകര്യവും നൽകുന്നുണ്ട്. ഇതുവഴി ബോൾ പേനകൾ ഉപയോഗശേഷം വലിച്ചെറിയുന്നതും പരിസ്ഥിതിക്ക് ദോഷം വരുത്തുന്നത് ഒഴിവാക്കാനും കഴിയുന്നുണ്ട് മഷിപ്പേന ഉപയോഗിച്ച് കയ്യക്ഷരം മെച്ചപ്പെടുത്തുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ അദ്ധ്യാപകർ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോ. ഇന്ദിര രാജൻ പറഞ്ഞു.