harikumar
കെ.ഹരികുമാർ സംസ്ഥാന പ്രസിഡൻ്റ്

അങ്കമാലി: ബിരുദ പുനസംഘടനയിൽ മലയാളഭാഷയെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മലയാള ഐക്യവേദി സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമാപന സമ്മേളനം ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. മലയാളത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കേരളത്തിൽ മാത്രമല്ല, കേരളത്തിനു വെളിയിലും വളരുന്ന ഭാഷയാണ് മലയാളമെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. മലയാള ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. കറുകുറ്റി ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ലതികാ ശശികുമാർ, വിദ്യാർത്ഥി മലയാളവേദി സംസ്ഥാന പ്രസിഡന്റ് പി. ശ്രുതി, ഡോ. പി. പവിത്രൻ, എൻ.പി. പ്രിയേഷ്, എം.ആർ. മഹേഷ് ,മലയാള ഐക്യവേദി ജോ. സെക്രട്ടറി അനൂപ് , സംസ്ഥാന സെക്രട്ടറി എസ് രൂപിമ, വിദ്യാർത്ഥി മലയാളവേദി സെക്രട്ടറി കെ. ജിത്തു എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ മാതൃഭാഷാ ചിത്രസദസിൽ ചിത്രകാരന്മാരായ സുരേഷ് മുട്ടത്തി ഉദ്ഘാടനം ചെയ്തു. വിഷ്ണു കോന്നൂർ, പി.പ്രേമചന്ദ്രൻ,ജിബു മേലൂർ, വിദ്യാർത്ഥികൾ എന്നിവർ ചിത്രങ്ങൾ വരച്ചു. മലയാള ഐക്യവേദി ഭാരവാഹികളായി കെ. ഹരികുമാർ (പ്രസി), പി. വി. രമേശൻ, എം. വി. വിദ്യ (വൈസ് പ്രസി), എസ്. രൂപിമ (സെക്ര), സി. കെ. സതീഷ് കുമാർ, അനൂപ് വളാഞ്ചേരി (ജോ. സെക്ര),ടോം മാത്യു (കൺ), അനിൽകുമാർ പവിത്രേശ്വരം, എ. സിന്ധു (ജോ. കൺവീനർ), കെ.എം. ഫാമിദ (ട്രഷ.). എന്നിവരെയും വിദ്യാർത്ഥി മലയാളവേദി ഭാരവാഹികളായി പി.ശ്രുതി (പ്രസി), ജസ്റ്റിൻ പി. ജയിംസ്, ആർ.റോഷിത (വൈസ് പ്രസി.), കെ. ജിത്തു , (സെക്രട്ടറി), കെ.എം.അതുല്യ , പി.എസ് ഷഹാസ്, (ജോ:സെക്ര), അഫ്സൽ ഷാഹിദ് (ട്രഷറർ.) എന്നിവരെയും തിരഞ്ഞെടുത്തു.