
കൊച്ചി: സർക്കാർ അനുമതി ലഭിച്ചാൽ രണ്ട് വർഷത്തിനകം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.എസി.എ) ലക്ഷ്യമിടുന്നത്. ഈവർഷം തന്നെ അനുമതി ലഭിച്ചാൽ നെടുമ്പാശേരിയിലെ ആദ്യമത്സര്യം 2026-27 ഓടെ നടന്നേക്കും.
യാത്രാദൂരം കുറയും
ഒരു പതിറ്റാണ്ടിന് ശേഷം കൊച്ചി സാക്ഷിയാകുന്ന മത്സരം കാണാൻ കാസർകോട്ടെ ക്രിക്കറ്റ് പ്രേമികൾക്ക് 7.15 മണിക്കൂർ ട്രെയിൻ താഴെ യാത്ര മാത്രം ചെയ്താൽ മതിയാകും. തിരുവനന്തുപുരത്തുകാർക്ക് 6.15 മിണക്കൂറും. എല്ലാ ജില്ലക്കാർക്കും നീണ്ട യാത്ര നടത്താതെ സ്റ്റേഡിയത്തിൽ എത്തിച്ചേരാമെന്നാണ് സവിശേഷതകളിൽ ഒന്ന്. നിർദിഷ്ട സ്റ്റേഡിയവും ജില്ലകളും തമ്മിലുള്ള യാത്രസമയം ഇങ്ങിനെ.
ജില്ലാ - സമയം മണിക്കൂർ
കാസർകോട് - 7.15
കണ്ണൂർ - 5.15
കോഴിക്കോട് - 4.25
വയനാട് - 6.50
മലപ്പുറം - 3.45
പാലക്കാട് - 2.5
തൃശൂർ - 1.10
കൊച്ചി- 1
ആലപ്പുഴ - 2.40
ഇടുക്കി - 2.50
കോട്ടയം - 2.30
പത്തനംതിട്ട - 3.35
കൊല്ലം - 4.30
തിരുവനന്തപുരം - 6.15
( ട്രെയിൻയാത്രയുടെ അടിസ്ഥാനത്തിൽ
- ഇടുക്കി-വയനാട് ഒഴികെ)
വടക്കുനിന്ന് കാണികളില്ല
2014 ഒക്ടോബർ 8. കൊച്ചിയിൽ അവസാനത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം അന്നായിരുന്നു. നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം ആർപ്പുകളുമായി ആവേശം പകർന്നെങ്കിലും വിൻഡീസിന് മുന്നിൽ ഇന്ത്യ മുട്ടുകുത്തി. ഇതിനുശേഷം ഒരുഡസനോളം മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയായെങ്കിലും ദൂർഘദൂരം യാത്ര ചെയ്യാൻ മടിച്ച് പലരും കളികാണൽ ടി.വിയിലേക്കൊതുക്കി. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പോയ മത്സരങ്ങളിൽ ഒഴിഞ്ഞ സീറ്ര് കിടന്നത് നാണക്കേടായിരുന്നു.