air-asia

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്ക് മാർച്ച് 31 മുതൽ തായ് എയർവേയ്‌സ് പ്രീമിയം ക്ലാസ് വിമാന സർവീസുകൾ ആരംഭിക്കുന്നു. നിലവിൽ കൊച്ചിയിൽ നിന്ന് ബാങ്കോക്കിലെ ഡോൺ മുവാങ് വിമാനത്താവളത്തിലേക്ക് എയർ ഏഷ്യയുടെ പ്രതിദിന സർവീസുകളുണ്ട്. വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായാണ് പുതിയ സർവീസുകൾ. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസുകളുണ്ടാകും. ഇതോടെ കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം ആഴ്ചയിൽ ഏഴിൽ നിന്ന് പത്താകും.

കൊ​ച്ചി​യി​ൽ​ ​നി​ന്ന്​ ​പ്രാ​ദേ​ശി​ക​ ​സ​ർ​വീ​സു​ക​ൾ​ ​കൂ​ട്ടും

കൊച്ചി: പുതിയ രാജ്യാന്തര, ആഭ്യന്തര റൂട്ടുകൾ വർദ്ധിപ്പിക്കുന്നതിനും വൈവിധ്യമാർന്ന യാത്രാ ഓപ്ഷനുകൾ യാത്രക്കാർക്ക് ലഭ്യമാക്കുന്നതിനും നടപടിയെടുത്തെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. പ്രാദേശിക റൂട്ടുകളുടെ വിപുലീകരണത്തിന്റെ ഭാഗമായി ജനുവരി അവസാനത്തോടെ കൊച്ചിയിൽ നിന്ന് കണ്ണൂർ, മൈസൂർ, ട്രിച്ചി, തിരുപ്പതി എന്നിവിടങ്ങളിലേക്ക്, അലയൻസ് എയറിന്റെ പുതിയ സർവീസുകൾ ആരംഭിക്കും.