കൊച്ചി: ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സിന്റെ 61-ാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റി ശില്പശാല സംഘടിപ്പിപ്പിക്കും. ആസ്റ്ററിലെ കുട്ടികളുടെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ പ്രമുഖ ആശുപത്രികളിൽ 23, 24 തീയതികളിലായി ശില്പശാല നടത്തും.
ആസ്റ്റർ മെഡ്‌സിറ്റിയിലെ നോളജ് ഹബ്ബിൽ കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവിധ ഉപവിഷയങ്ങളിൽ ഉന്നതനിലവാരമുള്ള ശില്പശാലകൾ സംഘടിപ്പിക്കും. പങ്കെടുക്കുന്നവർക്ക് നേരിട്ടുള്ള പ്രവർത്തനപരിചയം ലഭ്യമാകുന്ന തരത്തിൽ പ്രത്യേക എക്കോകാർഡിയോളജി ശില്പശാലയും സംഘടിപ്പിക്കും. യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുൾപ്പെടെ ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകും.
25 മുതൽ 28 വരെ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. ഏഴായിരം ഡോക്ടർമാർ പങ്കെടുക്കും.