ആലുവ: കേരള ചരിത്ര കോൺഗ്രസ് എട്ടാമത് വാർഷിക സമ്മേളനം 26,27,28 തീയതികളിൽ ആലുവ യു.സി കോളേജിൽ നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സെബാസ്റ്റ്യൻ ജോസഫ് അറിയിച്ചു.

26ന് വൈകിട്ട് 4.30ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ചരിത്രപഠനം, ഗവേഷണം, അദ്ധ്യാപനം എന്നീ മേഖലകൾ കേന്ദ്രീകരിച്ച് ചർച്ചനടത്തും. പ്രമുഖ സർവകലാശാലകളിൽ നിന്നായി അഞ്ഞൂറോളം ഡെലിഗേറ്റുകൾ പങ്കെടുക്കും. പ്രമുഖ ചരിത്രകാരന്മാരായ പ്രൊഫ. ആദിത്യ മുഖർജി, പ്രൊഫ. കുങ്കും റോയ്, പ്രൊഫ, മഹേഷ് രംഗരാജൻ, പ്രൊഫ. രാജൻ ഗുരുക്കൾ, പ്രൊഫ. പുരുഷോത്തം അഗർവാൾ, പ്രൊഫ. എസ്. ശിവദാസൻ, പ്രൊഫ. മൈക്കിൾ തരകൻ, പ്രൊഫ. കെ.വി. കുഞ്ഞിക്കൃഷ്ണൻ, പ്രൊഫ.വി. കാർത്തികേയൻ നായർ, പ്രൊഫ. സുജിത്‌കുമാർ പാറയിൽ, ഡോ. കെ.എ. മഞ്ജുഷ, പ്രൊഫ. അബ്ദുൾ റസാഖ് എന്നിവർ പ്രബന്ധം അവതരിപ്പിക്കും.

പാരിസ്ഥിതിക - സിനിമാ ചരിത്രകാരൻ ഡോ.സെബാസ്റ്റ്യൻ ജോസഫിനെ മന്ത്രി ആദരിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മലയാളി കണ്ട മഹാത്മജി എന്ന ഗ്രന്ഥവും മന്ത്രി പ്രകാശിപ്പിക്കും. ആലുവ യു.സി കോളേജ് പ്രിൻസിപ്പൽ ഡോ.എം.ഐ. പുന്നൂസ്, യു.സി കോളേജ് ചരിത്രവിഭാഗം മേധാവി

ടി.ജെ. ട്രീസാദിവ്യ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.