
കൊച്ചി: മാനേജ്‌മെന്റ് കൺസൾട്ടിംഗ് രംഗത്തെ നൂതന പ്രവണതകളെകുറിച്ച് ചർച്ച ചെയ്യുന്നതിനായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ ഇന്ന് നടക്കും. കൺസൾട്ടൻസി മാനേജ്‌മെന്റിൽ ഇന്ത്യയിൽ ആദ്യമായി വൊക്കേഷണൽ ബിരുദപഠനം ആരംഭിച്ച കുസാറ്റിലെ ഡി.ഡി.യു കൗശൽ കേന്ദ്രയുടെ ആഭിമുഖ്യത്തിലാണ് സെമിനാർ. ദേശീയ അന്തർദേശീയതലങ്ങളിലെ കൺസൾട്ടിംഗ് മേഖലയിലുള്ള വിദഗ്ദ്ധർ പങ്കെടുക്കും. കുസാറ്റ് സെമിനാർ കോംപ്ലക്സിൽ വൈസ്ചാൻസലർ ഡോ. പി . ജി. ശങ്കരൻ ഉദ്ഘാടനം ചെയ്യും. ഇന്റർനാഷണൽ കൗൺസിൽ ഒഫ് മാനേജ്‌മെന്റ് കൺസൾട്ടിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഗ്ലോബൽ ചെയർപേഴ്സണുമായ ഡോ. അനീറ്റ മധോക് മുഖ്യപ്രഭാഷണം നടത്തും. വിവരങ്ങൾക്ക്: 9846554444