കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പിന്റെയും സെന്റർ ഫോർ ദി സ്റ്റഡി ഒഫ് സോഷ്യൽ എക്‌സ്‌ക്ലൂഷൻ ആൻഡ് ഇൻക്ലൂസീവ് പോളിസിയുടെയും സംയുക്താഭിമുഖ്യത്തിൽ 'കൊവിഡിന് ശേഷമുള്ള കുടിയേറ്റത്തിന്റെ ഗതിയും അതിന്റെ ഭാവിയും' എന്ന വിഷയത്തിൽ ഏകദിന ദേശീയ സെമിനാർ സംഘടിപ്പിക്കും.

25ന് കുസാറ്റിലെ സ്‌കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസിലെ ഹാൾ ഓഫ് ഫെയിം ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ പ്രൊഫസർ ഡോ.വിനോജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ടെക്നിക്കൽ സെഷനിൽ 'വിദ്യാർത്ഥി കുടിയേറ്റവും വെല്ലുവിളികളും' എന്ന വിഷയത്തിൽ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് സ്ഥാപകൻ ഡി. ധനുരാജും,'ആഭ്യന്തര കുടിയേറ്റക്കാരിൽ കോവിഡിന്റെ ആഘാതം' എന്ന വിഷയത്തിൽ ഡോ. സുമീത. എമ്മും പ്രബന്ധം അവതരിപ്പിക്കും. വിവരങ്ങൾക്ക്: 9003101251