ksspu
കെ .എസ് .എസ് .പി .യു മൂവാറ്റുപുഴ നോർത്ത് യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം ഫ്രാൻസിസ് മാനുവൽ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: കെ .എസ്.എസ് .പി.യു മൂവാറ്റുപുഴ നോർത്ത് യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം ഫ്രാൻസിസ് മാനുവൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി.സുബ്രഹ്മണ്യൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ വെസ്റ്റ് ബ്ലോക്ക് സെക്രട്ടറി പി അർജുനൻ മുഖ്യപ്രഭാഷണം നടത്തി. വി മുരളീധരൻ നായർ, പി കെ പാത്തുമ്മ, പി എം ഇസ്മയിൽ, ഒ എ ഐസക്ക്, കെ എസ് സലീം,എ .എം .എ റഹിം, ടി കെ.വിജയകുമാർ എന്നിവർ സംസാരി​ച്ചു. കേരളത്തോടുള്ള കേന്ദ്രം അവഗണനയും സാമ്പത്തിക ഉപരോധവും അവസാനിനിപ്പിക്കണമെന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു. ഭാരവാഹികളായി കെ. ആർ.വിജയകുമാർ (പ്രസിഡന്റ് ) , ടി .എം .സജീവൻ( സെക്രട്ടറി) , വി. മുരളീധരൻ നായർ ( ട്രഷറർ ) എന്നിവരെ തി​രഞ്ഞെടുത്തു.