
കൊച്ചി: കോഴിക്കോട് ആസ്ഥാനമായ ലോജിസ്റ്റിക്‌സ് സംരംഭമായ കേരള റോഡ്‌വേയ്‌സിന്റെ (കെ.ആർ.എസ് ) സി.ഇ,ഒയും ബോർഡ് അംഗമായി ജ്യോതി മേനോനെ നിയമിച്ചു. ഇന്ത്യൻ ലോജിസ്റ്റിക്‌സ് മേഖലയിലെ ചുരുക്കം വനിതാ മേധാവികളിൽ ഒരാളാണ് ജ്യോതി മേനോൻ. സ്‌പോട്ടോൺ ലോജിസ്റ്റിക്‌സിന്റെ സഹസ്ഥാപകയായ ജ്യോതി ഐ.ബി.എം., അക്സെച്വർ, എ,ഒ,എൽ എന്നിവയിലും ഉന്നതപദവികൾ വഹിച്ചിട്ടുണ്ട്. അടുത്ത ദശകത്തിൽ രാജ്യത്തെ സാമ്പത്തിക വളർച്ച മുതലാക്കുകയാണ് ലക്ഷ്യമെന്ന് കെ.ആർ.എസ് ചെയർമാൻ എം.കെ സിറാജ് പറഞ്ഞു.
1962ൽ വി.കെ മൊയ്തു ഹാജി സ്ഥാപിച്ച കെ.ആർ.എസ് 1,500 ഓളം ട്രക്കുകളിൽ പ്രതിദിനം 7,500 ടൺചരക്കുനീക്കം നടത്തുന്നുണ്ട്. സമ്പൂർണ ലോജിസ്റ്റിക്‌സ് സംരംഭമായി കെ.ആർ.എസിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് ജ്യോതിമേനോൻ പറഞ്ഞു. 2030ൽ രാജ്യത്തെ മികച്ച 10 ലോജിസ്റ്റിക്‌സ് കമ്പനികളിൽ ഇടംപിടിക്കുമെന്ന് അവർ പറഞ്ഞു