
കൊച്ചി: ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും യുവഗവേഷകർക്കുമായി സമുദ്ര ജൈവവൈവിദ്ധ്യത്തെക്കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) അടുത്തമാസം 5 മുതൽ 9 വരെ പരിശീലനം നല്കും. പവിഴപ്പുറ്റുകളുടെ വൈവിദ്ധ്യം, സമുദ്ര സസ്തനി സംരക്ഷണം, കടലാമ സംരക്ഷണം, മാലിന്യനിർമ്മാർജന രീതികൾ എന്നിവയെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസെടുക്കുമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ .ഗോപാലകൃഷ്ണൻ അറിയിച്ചു. അവസാന തീയതി ജനുവരി 29. ഡോ. മിറിയം പോൾ ശ്രീറാമാണ് കോഴ്‌സ് കൺവീനർ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സി.എം.എഫ്.ആർ.ഐ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : www.cmfri.org.in. ഫോൺ: 8301048849.