1

മട്ടാഞ്ചേരി: വെസ്റ്റ് കൊച്ചി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് ചടങ്ങ് തിരക്കഥാകൃത്ത് റഫീക്ക് സിലാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ കലോത്സവ വിജയികളായ വരുൺ എസ്. പ്രഭു ( ഓടക്കുഴൽ ), ഭരത്കൃഷ്ണ ബി. കമ്മത്ത് ( മൃദംഗം ), ഇഹ്സാന യാസ്മിൻ എൻ.എസ്. ( ഹിന്ദി ഉപന്യാസ രചന ), ദേവേശ്വർ ആർ. മല്ല്യ ( മൃദംഗം )എന്നിവർക്ക് ആദരവ് നൽകി. പ്രസിഡന്റ് സലീം ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. റഫീക്ക് സിലാട്ട്, ബാസ്റ്റിൻ ബാബു, വിപിൻ സേവ്യർ, കാഥികൻ കൊച്ചിൻ അജിത്, റിയാസ് റയ്യാൻ, ഷംസു യാക്കൂബ് തുടങ്ങിയവർ സംബന്ധിച്ചു.