mla
പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂൾ വാർഷികം പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂളിന്റെ 76ാമത് വാർഷികവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രഅയപ്പും പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സജി കെ. ഏലിയാസ് അദ്ധ്യക്ഷനായി. എ.ഡി.എം എസ്. ഷാജഹാൻ മുഖ്യ അതിഥിതിയായി. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ പുരസ്കാരങ്ങൾ നൽകി. ബ്ളോക്ക് പഞ്ചായത്ത് അംഗം ജൂബിൾ ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാർ, പഞ്ചായത്ത് അംഗം വി.എസ്. ബാബു, ഹെഡ് മിസ്ട്രസ് നിഷി പോൾ, കെ.ഐ. സാബു, എം.എ. വേണു, ബീനാക്കുട്ടി തങ്കച്ചൻ, പി.കെ. വേലായുധൻ, ടി.എം. വർഗീസ്, അജി നാരായണൻ, പി.ആർ. സരസ്വതി, പി.എൻ. നക്ഷത്രവല്ലി, കെ.വി. എൽദോ, സാൻഡി എം. പോൾ, സിസിമോൾ വർഗീസ്, ജിഷ ഐസക്ക്, ജിസ് മേരി വർഗീസ്, അജയ്‌മോൻ, സ്‌കൂൾ ലീഡർ നിരഞ്ജൻ ശ്രീനി എന്നിവർ സംസാരിച്ചു. പിരിഞ്ഞു പോകുന്ന അദ്ധ്യാപികമാരായ ഷെറിൻ പോൾസ് , പി.പി. ലൗലി എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.