കാലടി: മലയാറ്റൂരും നസ്രാണികളും എന്ന ചരിത്രഗ്രന്ഥം ഡോ. ശശി തരൂർ എം.പി. പ്രകാശനം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഗ്രന്ഥം ഏറ്റുവാങ്ങി. ഹൈബി ഈഡൻ' എം.പി, ഗ്രന്ഥകർത്താവ് ഡോ ഇഗ്നേഷ്യസ് പയ്യപ്പിളളി, മലയാറ്റൂർ പള്ളി വികാരി റവ. ഫാ.വർഗീസ് മണവാളൻ എന്നിവർ സംസാരിച്ചു. വടവാതൂർ സെമിനാരി പ്രൊഫ.ഡോ.മാർട്ടിൻ ശങ്കരിക്കൽ പുസ്തക അവതരണം നടത്തി. വിമലഗിരി പള്ളി വികാരി ഫാ.പോൾ പടയാട്ടി പങ്കെടുത്തു.