പെരുമ്പാവൂർ: വെങ്ങോല , പൂനൂർ ഗവ.എൽ പി സ്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണത്തിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ശിലയിട്ടു .എൽദോസ് കുന്നപ്പള്ളി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ സ്കൂൾ കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മ ചടങ്ങിൽ വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അൻവർ അലി ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. എൽദോസ് ,പി.ടി.എ പ്രസിഡന്റ് സനൽ ടി എസ് ,എസ്.എം.സി ചെയർമാൻ ശരത് എസ്, സഹകരണ ബാങ്ക് പ്രസിഡന്റ് എം ഐ ബീരാസ് ,പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ഇ വി നാരായണൻ മാസ്റ്റർ , എം പി ടി എ ചെയർപേഴ്സൺ ജിൻസി എൽദോ , പൂർവാദ്ധ്യാപിക ഗീതാംബിക ടീച്ചർ , ഹെഡ്മിസ്ട്രസ് ശ്രീലത കെ എസ് തുടങ്ങിയവർ സംസാരിച്ചു .
1923 ൽ തോട്ടത്തിൽ കാട്ടിൽ ഗോവിന്ദപ്പിള്ളയുടെ നേതൃത്വത്തിൽ ഓലക്കെട്ടിടമായി സ്ഥാപിക്കപ്പെട്ട് പിന്നീട് സർക്കാരിന് വിട്ടുകൊടുത്ത സ്കൂൾ ആണിത് . ശതാബ്ദിവർഷത്തിൽ എസ്.എസ്. കെ പ്രോജക്ടിൽ നിന്ന് വർണക്കൂടാരം പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം രൂപ ചെലവിലാണ് നിർമാണം.