പെരുമ്പാവൂർ: മേക്കപ്പ് കലാകരനും ഗാനരചയിതാവുമായ ദോസ്തി പത്മന്റെ ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപ സി.പി. എം നേതാക്കൾ വീട്ടിലെത്തി നൽകി. സംസ്ഥാന സർക്കാരിന്റെ പെൻഷൻ ലഭിക്കുന്നതുവരെ ദോസ്തി പത്മന്റെ ചെലവുകളും പെൻഷനും സിപി.എം ഏറ്റെടുത്തിരുന്നു. സാംസ്കാരിക വകുപ്പിന്റെ പെൻഷനും വാർദ്ധക്യ പെൻഷനും ലഭിച്ചു കൊണ്ടിരുന്ന പത്മന് സാംസ്കാരിക വകുപ്പ് നൽകിയിരുന്ന പെൻഷൻ റദ്ദാക്കി വാർദ്ധക്യ പെൻഷൻ മാത്രമാക്കിയിരുന്നു. എന്നാൽ വാർദ്ധക്യ പെൻഷൻ ഒഴിവാക്കി കലാകാരന്മാർക്കുള്ളപെൻഷൻ നൽകണമെന്ന് അപേക്ഷ നൽകിയതോടെ രണ്ടു പെൻഷനും നിലച്ചു. സാംസ്കാരികവകുപ്പ് ദോസ്തി പത്മന് കലാകാര പെൻഷൻ നൽകാനുള്ള നടപടികൾ നടക്കുകയാണ്. പെൻഷൻ നടപടികൾ ശരിയാകും വരെ സി.പി .എം പെൻഷൻ തുകയും ചെലവുകളും നൽകും. ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരിം തുക കൈമാറി. ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വഎൻ സി മോഹനൻ, കെ ഇ നൗഷാദ്, വി പി ഖാദർ, ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഷീല സതീശൻ, നഗരസഭ കൗൺസിലർ ജോൺ ജേക്കബ്, മുൻ കൗൺസിലർമാരായ ടി അശോകൻ,പി സി ജെനിലാൽ എന്നിവർ പങ്കെടുത്തു.