ആലുവ: മാർത്തോമ കോളേജ് തിരുവല്ല പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ 'മാക്‌ബോസാ' വാർഷിക കുടുബ സംഗമം ഇന്ന് രാവിലെ 10 മണി മുതൽ ആലുവ എസ്.എഫ്.എസ് എയർപോർട്ട് റോയൽസ് ഹാളിൽ പ്രസിഡന്റ് എം. സലീമിന്റെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് അറിയിച്ചു
മാക്‌ബോസാ ആഫ്രിക്കൻ ചാപ്റ്റർ പ്രസിഡന്റ് പ്രൊഫ. ഫിലിപ്പ് എൻ. ഇടുക്കുള ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി മുതിർന്ന അഭിഭാഷകൻ ഐസക്ക് നൈനാൻ മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 9447032567.