കൊച്ചി: വെക്കേഷണൽ ഹയർ സെക്കൻഡറി എറണാകുളം മേഖലയും എംപ്ലോയ്‌മെന്റ് എക്‌സേഞ്ചും ചേർന്ന് സംഘടിപ്പിക്കുന്ന തൊഴിൽമേള 'ആസ്പയർ, 27 ന് എസ്.ആർ.വി. ഗവ. വി.എച്ച്.എസ്.എസിൽ നടക്കും. എ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഗ്രികൾച്ചർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, പ്രിന്റിംഗ്, ഓട്ടോമൊബൈൽ , ഹോട്ടൽ വ്യവസായം, ബാങ്കിംഗ്, ടൂറിസം മെഡിക്കൽ തുടങ്ങിയ മേഖലകളിൽ നിന്ന് അമ്പതോളം കമ്പനികൾ പങ്കെടുക്കും. https://www.empekm.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.