കൊച്ചി: 27ന് ജില്ലയിലെ ആധാരം എഴുത്ത് ഓഫീസുകൾ പ്രവർത്തിക്കില്ല. അന്ന് ചാലക്കുടിയിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളിക്ക് ആധാരം എഴുത്ത് അസോസിയേഷൻ സ്വീകരണം നൽകുന്നതിനാലാണിത്. 27ന് രാവിലെ 10ന് ചാലക്കുടി എസ്.എൻ.ഡി.പി ഹാളിലാണ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ സ്വീകരണം. തുടർന്ന് വനിതാസമ്മേളനം സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി ഉത്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് എ.കെ. അനിൽകുമാറും ജില്ലാ സെക്രട്ടറി കെ.എസ്. സുരേഷ്‌കുമാറും അറിയിച്ചു.