മൂവാറ്റുപുഴ: കേരള ഗസറ്രഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സാംസ്കാരിക വേദിയായ സംസ്കാരയുടെ നേതൃത്വത്തിൽ 31 ന് വൈകുന്നേരം 5 ന് മൂവാറ്റുപുഴ കച്ചേരിതാഴത്ത് സാംസ്‌കാരിക സദസ് സംഘടിപ്പിക്കുന്നു. ഫാസിസത്തിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കുന്നതിന് ജനങ്ങളെ അണിനിരത്തുന്നതിനായി ഹേ റാം എന്ന് പേരിട്ടിട്ടുള്ള പരിപാടിയിൽ സാംസ്‌കാരിക പ്രഭാഷണം, കവിയരങ്ങ്, സംഗീത ശില്പം, ചിത്ര രചന തുടങ്ങിയ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സാംസ്‌കാരിക സദസ്സിന്റെ നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതി യോഗം സംസ്കാര ജില്ലാ കൺവീനർ എം.ജി. മോഹനൻ ഉത്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ബോബി പോൾ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ ഏരിയ പ്രസിഡന്റ് മനീഷ് എ.കെ, സെക്രട്ടറി ഡി.ഉല്ലാസ് എന്നിവർ സംസാരിച്ചു . സംഘാടക സമിതി ഭാരവാഹികളായി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ ഉണ്ണി ( ചെയർമാൻ ) ,പു ക സ മേഖലാ സെക്രട്ടറി കെ ആർ വിജയകുമാർ (വൈസ് ചെയർമാൻ ) കെ.ജി.ഒ.എ ഏരിയ സെക്രട്ടറി ഉല്ലാസ് ഡി (കൺവീനർ ) ,എൻ.ജി.ഒ യൂണിയൻഏരിയ സെക്രട്ടറി ടി.വി. വാസുദേവൻ , ദീപ എ.ബി ) (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.