development-

മരട് : നഗരസഭയുടെ 2024-2025 വർഷത്തെ വാർഷിക കർമപദ്ധതി തയ്യാറാക്കുന്നതിനുള്ള വികസന സെമിനാർ കെ . ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതിരേഖ പ്രകാശനം നടന്നു. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അദ്ധ്യക്ഷനായി .വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, വനിതാക്ഷേമം കൃഷി, മൃഗസംരക്ഷണം, വ്യവസായം, തൊഴിൽ, വിദ്യാഭ്യാസം, ഭിന്നശേഷിക്കാർക്കുള്ള പദ്ധതികൾ എന്നിങ്ങനെ വിവിധ മേഖലകളിൽ ഊന്നൽ നൽകി 36 കോടി രൂപയുടെ കർമപദ്ധതിയാണ് നഗരസഭ തയ്യാറാക്കിയത്. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ അഡ്വ.രശ്മി സനിൽ , റിയാസ് കെ. മുഹമ്മദ് , റിനി തോമസ് തുടങ്ങിയവർ പങ്കെടുത്തു.