ആലുവ: ചൂണ്ടി വെയർഹൗസിൽ ബിവറേജ് ഗോഡൗണിൽ നിന്നും മദ്യ കെയ്‌സുകൾ വിതരണ സ്ഥാപനങ്ങളിലേക്കെത്തിക്കുന്ന വാഹനത്തൊഴിലാളികൾ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ യോഗം ബി.എം.എസ് നേതാവ് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാവ് എ.പി. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബാബു (ഐ.എൻ.ടി.യു.സി) സുരേന്ദ്രൻ, ആന്റണി എന്നിവർ സംസാരിച്ചു. വാഹന വാടക നിരക്കുകൾ പുതുക്കിയതിന്റെ മറവിൽ ഏകപക്ഷീയമായി ചരക്കുകൾ ഭാരം കൂട്ടി നിശ്ചയിച്ചതിനെതിരായാണ് സമരം. ഒരു ലോഡ് 500 കെയ്‌സ് എന്നത് 550 ആക്കുകയായിരുന്നു.