വൈപ്പിൻ : ചെറായി വിജ്ഞാനവർദ്ധിനി സഭ വക ശ്രീ ഗൗരീശ്വര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വി.വി.സഭയുടേയും ഗൗരീശ്വര ക്ഷേത്ര വനിതാ സമാജത്തിന്റെയും വൈപ്പിൻ ജി.ഡി.പി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗൗരീശ്വരം കല്യാണ മണ്ഡ്പത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്ത് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമിഅസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്തു.
ക്ഷേത്രത്തിലെത്തിയ സ്വാമിയെ വി.വി.സഭാ പ്രസിഡന്റ് വികാസ് മാളിയേക്കൽ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.പരിഷത്തിൽ വികാസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു.വി.വി.സഭ സെക്രട്ടറി പി.ജി.ഷൈൻ, ദേവസ്വം മാനേജർവി.കെ.ദിനരാജൻ, എസ്. എൻ.ഡി.പി. യോഗം ബോർഡ് മെമ്പർ കെ.പി.ഗോപാലകൃഷ്ണൻ, എൻ.കെ.ബൈജു, എ.എസ്.മധു, അഭയ് , കെ.ആർ.വിനീഷ് ,ഗിരിജ രാജൻ എന്നിവർ പ്രസംഗിച്ചു.