hc

കൊച്ചി: കേരള സർവകലാശാലാ സെനറ്റിലേക്ക് നാല് വിദ്യാർത്ഥി പ്രതിനിധികളെ സ്വന്തം നിലയ്ക്ക് നോമിനേറ്റ് ചെയ്ത ഗവർണറുടെ നടപടിക്കുള്ള സ്റ്റേ ഹൈക്കോടതി ഈ മാസം 30 വരെ നീട്ടി. രജിസ്ട്രാർ നൽകിയ പട്ടിക തള്ളി ചാൻസലർ എന്ന നിലയിൽ ഗവർണർ എ.ബി.വി.പി പ്രവർത്തകരായ എസ്.എൽ. ധ്രുവിൻ (സയൻസ്), മാളവിക ഉദയൻ (ഫൈൻ ആർട്‌സ്), അഭിഷേക് ഡി. നായർ (ഹ്യുമാനിറ്റീസ്), സുധി സുധൻ (സ്‌പോർട്‌സ്) എന്നിവരെ സെനറ്റിലേക്ക് നിർദ്ദേശിക്കുകയായിരുന്നു. സർവകലാശാല നൽകിയ പട്ടികയിൽ ഉൾപ്പെട്ട ടി.എസ്.കാവ്യ, അരുണിമ അശോക്, നന്ദകിഷോർ, പി.എസ്.അവന്ത് സെൻ എന്നിവർ നൽകിയ ഹർജി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ബെഞ്ച് ഹർജി 30ന് വീണ്ടും പരിഗണിക്കും.