photo
എടവനക്കാട് സ്‌നേഹകൂട്ടം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : എടവനക്കാട് സ്‌നേഹകൂട്ടം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ റോട്ടറി ക്ലബ്ബിന്റെയും ഐ.എം.എ. യുടെയും സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.
എടവനക്കാട് എച്ച്.ഐ.എച്ച്.എസ്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. സ്‌നേഹകൂട്ടം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എ.യു. യൂനസ് അദ്ധ്യക്ഷത വഹിച്ചു. എ.എ. നാസർ മാസ്റ്റർ, സ്‌കൂൾ മാനേജർ സി.എസ്. മുഹമ്മദ് റാഫി, സന്തോഷ്, ഡോ.അബ്ദുല്ല എന്നിവർ പ്രസംഗിച്ചു. അലോപ്പതിയിലെ എല്ലാ വിഭാഗം ക്ലിനിക്കും ഉൾപ്പെടുത്തി നടത്തിയ ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു. എടവനക്കാട്, നായരമ്പലം, കുഴുപ്പിള്ളി പഞ്ചായത്തുകളിലെ നിർദ്ധന രോഗികൾക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് സ്‌നേഹകൂട്ടം ചാരിറ്റബിൾ സൊസൈറ്റി.